സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘാടകസമിതി പിരിച്ചുവിട്ടു
2019 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി പിരിച്ചുവിട്ടു. ഹോസ്ദുര്‍ഗ്ഗ് ജി.എച്ച്.എസ്.എസില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. 2019 സെപ്റ്റംബര്‍ 28 ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടന്ന സംഘാടക സമിതിയോഗത്തില്‍ 1001 അംഗങ്ങളടങ്ങിയ സംഘാടക സമിതിയെ തിരഞ്ഞടുത്തിരുന്നു. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 21 സബ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവം വളരെ മികച്ച രീതിയില്‍ നടത്താന്‍ സംഘാടക സമിതിക്ക് കഴിഞ്ഞെന്ന് സംഘാടക സമിതി പിരിച്ചു വിടല്‍ യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ഡി.ഡി.ഇ കെ.വി.പുഷ്പ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി.വി.രമേശന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, ആര്‍.ഡി.ഡി പി.വി.പ്രസീത, ഡി.ഒ.എം.എസ്.സുരേഷ് കുമാര്‍, എ.ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. എ.ഡി.പി.ഐ സി.എ.സന്തോഷ് സ്വാഗതം പറഞ്ഞു.
സംഘാടക സമിതി പിരിച്ചുവിടല്‍ യോഗത്തിന്റെ മുന്നോടിയായി ഹൊസ്ദുര്‍ഗ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കലോത്സവ സംഘാടക സമിതി കണ്‍വീനര്‍മാരുടെ യോഗം ചേര്‍ന്നു.
കമ്മിറ്റി അംഗങ്ങള്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments