Post Category
സ്വയം തൊഴില്‍ പ്രായോഗിക പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ മഞ്ചേരി പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ പ്രായോഗിക പരിശീലനം നടത്തും. റബ്ബര്‍ പാല്, റബ്ബര്‍ ഷീറ്റ് എന്നിവയില്‍ നിന്നും കൈയ്യുറ (ഗ്ലൗസ്), ഫിംഗര്‍ക്യാപ്പ്, റബ്ബര്‍ ബാന്‍ഡ്, ബോള്‍, ബലൂണ്‍, മറ്റ് റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കും. വിലാസം അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം, പിന്-676122. ഇ-മെയില്‍ adcfscmanjeri@gmail.com ഫോണ്‍ 9946944711, 7902682917, 8943066575.
date
- Log in to post comments