വൈറ്റിലയിൽ കർഷക വിപണി ഒരുങ്ങി
ഓണത്തിനാവശ്യമായ പച്ചക്കറി ഗുണമേന്മയിലും കുറഞ്ഞ വിലയിലും സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ കൃഷി വകുപ്പിന്റെ കാർഷിക വിപണി വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഡയറക്ടർ സിന്ധു പി ജോസഫ് അധ്യക്ഷത വഹിച്ചു.
മൊത്ത വിലയെക്കാൾ പത്തു ശതമാനം അധികം വില നൽകിയാണ് പച്ചക്കറി സംഭരിക്കുന്നത്. വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് പച്ചക്കറി വാങ്ങാം. സെപ്റ്റംബർ ഏഴ് വരെയാണ് വിപണി പ്രവർത്തിക്കുന്നത്.
വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിനു കീഴിൽ എഴിടങ്ങളിൽ ആണ് കാർഷിക വിപണി പ്രവർത്തിക്കുന്നത്.
കുമ്പളങ്ങി, കുമ്പളം, ചെല്ലാനം, മരട്, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില എന്നീ സ്ഥലങ്ങളിൽ ആണ് കാർഷിക വിപണി പ്രവർത്തിക്കുന്നത്.
- Log in to post comments