Skip to main content

വള്ളംകളി കുട്ടനാടിന്റെ അതിജീവനത്തിന്റെ ആഘോഷം: മന്ത്രി പ്രസാദ്

 

ആലപ്പുഴ: നെഹ്‌റു ട്രോഫി അടക്കമുള്ള വള്ളംകളികൾ കുട്ടനാടിന്റെ അതിജീവനത്തിന്റെ ആഘോമാണെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കായികോത്സവം എന്നതിനുപരി കുട്ടനാടിന്റെ കാർഷിക സംസ്കാരത്തിന്റെയും അധ്വാന മികവിന്റെയുമൊക്കെ പശ്ചാത്തലം വള്ളം കളിക്കുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വള്ളംകളി കാർഷിക മേഖലയ്ക്ക് ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു.

date