Skip to main content

ചങ്ങനാശേരിയിൽ ഓണം താലൂക്ക് ഫെയറിന് തുടക്കം

കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിൽ സപ്ലൈകോയുടെ ഓണം താലൂക്ക് ഫെയറിന് തുടക്കം. ചങ്ങനാശേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ. എ ഫെയർ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ഉഷ മുഹമ്മദ് ഷാജി ആദ്യവിൽപ്പന നിർവഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ എൻ ആർ ശ്രീലത,  സപ്ലൈകോ ഡിപ്പോ മാനേജർ ജി.ശ്രീജിത്ത്,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രാവിലെ 9.30 മുതൽ വൈകിട്ട് 8 മണി വരെയാണ് താലൂക്ക് ഫെയറിന്റെ പ്രവർത്തനസമയം.

ഫോട്ടോ ക്യാപ്ഷൻ

ചങ്ങനാശ്ശേരിയിൽ സപ്ലൈകോയുടെ ഓണം താലൂക്ക് ഫെയർ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

(കെ.ഐ.ഒ.പി.ആര്‍ 2126/2022) 

date