സെവന്‍സ് ഫുട്‌ബോള്‍ മത്സരം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യുവ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ ജില്ലകളിലും സെവന്‍സ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബുകളെ പങ്കെടുപ്പിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. അതത് ക്ലബുകളുടെ പേരിലായിരിക്കണം ടീമുകള്‍ പങ്കെടുക്കേണ്ടത്. ജില്ലാതല പ്രൈസ്മണി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് 25,000 രൂപ,15,000 രൂപ, 10000 രൂപ യഥാക്രമം നല്‍കും.
ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമുകളെ പങ്കെടുപ്പിച്ച്് സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ സെപ്റ്റംബര്‍ 17 ന് അകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9847545970, 9847987414.
- Log in to post comments