Skip to main content

ഓണം വാരാഘോഷം നാളെ ആരംഭിക്കും

 

ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും വിനോദ സഞ്ചാര വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം നാളെ ( സെപ്‌റ്റംബർ ആറ് ) ആരംഭിക്കും. ഒമ്പതുവരെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന ആഘോഷം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

എ.എം. ആരിഫ് എം.പി, എം.എൽ. എമാരായ പി.പി ചിത്തരഞ്ജൻ, എച്ച് സലാം, ജില്ലാ കളക്‌ടർ ശ്രീ. വി.ആർ കൃഷ്‌ണ തേജ, ജില്ലാ കളക്‌ടർ വി.ആർ. കൃഷ്‌ണ തേജ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പിന്നണി ഗായിക വൈക്കം വിജയലക്ഷ്‌മിയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ, മജീഷ്യൻ സാമ്രാജിന്റെ മാജിക് ഷോ, പിന്നണിഗായകൻ ജോബി ജോണും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, കോഴിക്കോട് നാടൻ കലാ ഗവേഷണ കേന്ദ്രത്തിന്റെ തെയ്യം, കനലാട്ടം തുടങ്ങിയവയും വടം വലി, തിരുവാതിരക്കളി എന്നിവയടക്കം വിവിധ കലാകായിക പരിപാടികളും അരങ്ങേറും.

വടം വലി, മലയാളിമങ്ക, കേരള ശ്രീമാൻ, ഓണപ്പാട്ട് മത്സരം തുടങ്ങിയവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡി.ടി.പി.സി. ഓഫീസിൽ പേര്‌ രജിസ്‌റ്റർ ചെയ്യേണ്ടതാണ്‌. 0477 225 1796

date