Skip to main content

സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത

കോമറിൻ മേഖലക്കും അതിന് സമീപത്തുള്ള മാലദ്വീപ് പ്രദേശത്തിനും മുകളിലായി  ചക്രവാതചുഴി  നിലനിൽക്കുന്നതായും മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിലായി മറ്റൊരു ചക്രവാതചുഴി നാളെയോടെ (സെപ്തംബർ 7 ) രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ചു ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി / മിന്നൽ / ശക്തമായ മഴക്കും സാധ്യത. ഇന്ന് (സെപ്തംബർ 6) മുതൽ സെപ്തംബർ 8 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും , ഇന്നും നാളെയും  ഒറ്റപെട്ട അതി തീവ്രമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.

date