Post Category
കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കണ്ടറി സ്‌കൂൾ ലാബ് സമുച്ചയം ഉദ്ഘാടനം ചെയ്തു
കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കണ്ടറി സ്‌കൂൾ ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. ഒരു കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ ലാബ് സമുച്ചയം നിർമിച്ചത്.
മൂന്ന് നിലകളിലായി 413.67 ചതുരശ്ര മീറ്ററിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി ലാബുകളാണ് കെട്ടിടത്തിൽ ഒരുക്കിയത്. ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭാധ്യക്ഷ കെ വി ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി പി സമീറ ടീച്ചർ, ബിപിസി കെ സി പ്രകാശൻ, സ്‌കൂൾ പ്രിൻസിപ്പൽ പി വി വിനോദ് കുമാർ, പ്രധാനാധ്യാപകൻ സി കെ അംഗജൻ, വാർഡ് കൗൺസിലർമാർ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments