Post Category
18 വയസ് പൂര്‍ത്തിയായവര്‍ക്കുള്ള കരുതല്‍ ഡോസ് സെപ്തംബര്‍ 30 വരെ
ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടപ്പിലാക്കിയ 18 വയസ് പൂര്‍ത്തിയായവര്‍ക്കുള്ള സൗജന്യ കോവിഡ് വാക്‌സിനേഷന്‍ കരുതല്‍ ഡോസ് (മൂന്നാം ഡോസ്) നിലവില്‍ സെപ്തംബര്‍ 30 വരെ മാത്രമേ ലഭിക്കൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് വി അറിയിച്ചു.
അര്‍ഹരായ എല്ലാവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്തി ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കരുതല്‍ ഡോസ് എടുക്കാം. വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ള കോളേജുകള്‍, സ്ഥാപനങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ക്ക് അതാത് ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments