Skip to main content
ജില്ലയില്‍ അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ മിസല്‍ സാഗര്‍ ഭരതിനെ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു

അസിസ്റ്റന്റ് കലക്ടർ ചുമതലയേറ്റു

ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മഹാരാഷ്ട്ര സോലാപൂർ സ്വദേശി മിസൽ സാഗർ ഭരത് ചുമതലയേറ്റു. 2020-2021 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായി ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്. പൂനെ കോളേജ് ഓഫ് അഗ്രിക്കച്ചറിൽ നിന്നും ബിഎസ്‌സി അഗ്രിക്കൾച്ചർ പൂർത്തിയാക്കിയിട്ടുണ്ട്.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എ ഡി എം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കലക്ടർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

date