Post Category
നവീകരിച്ച മാമ്പൊയില്‍ അടുംമ്പും കുനി റോഡ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച മാമ്പൊയില്‍ അടുംമ്പും കുനി റോഡ് ടി.പി.രാമക്യഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് വകയിരുത്തിയ 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
പഞ്ചായത്തംഗം മിനി അശോകന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി. സുനില്‍, ഭാസ്‌കരന്‍ കൊഴുക്കയ്യൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments