Post Category
വട്ടിയൂര്‍ക്കാവ് പോളിടെക്നിക്കില്‍ സീറ്റൊഴിവ്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന വോക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ പ്രസ് ഓപറേഷന്, പ്രസ് വര്‍ക്ക് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. അപേക്ഷാഫോറം www.stttirkerala.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറവും സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും 25 രൂപ അപേക്ഷാഫീസും സഹിതം സെന്‍ട്രല്‍ പോളിടെക്നിക് കോളേജിന്റെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 15 വൈകുന്നേരം നാലുമണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712360391.
date
- Log in to post comments