Skip to main content
വൺ സ്റ്റേഷൻ വൺ പ്രോഡക്ട് പദ്ധതിയുടെ ഭാഗമായുള്ള ഉത്പന്ന വിപണന മേള  റെയിൽവേ സ്റ്റേഷനിൽ കുടുംബശ്രീ  ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് സി നിർമ്മൽ ഉദ്ഘാടനം ചെയ്യുന്നു

'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്' തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും 

 

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നവീനആശയമായ 'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്പന്ന വിപണനമേള റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ ടി ബാലകൃഷ്ണന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചേര്‍പ്പ് ബ്ലോക്കില്‍ ആരംഭിച്ചിട്ടുള്ള എന്റര്‍പ്രൈസസ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് വിപണനമേള ആരംഭിച്ചിട്ടുള്ളത്. കറി പൗഡര്‍, പ്ലാസ്റ്റിക് പൂക്കള്‍, സ്‌ക്വാഷ്, അച്ചാറുകള്‍, അരിപ്പൊടി, കൊണ്ടാട്ടം, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, കുടംപുളി, ഫാന്‍സി കമ്മലുകള്‍ മുതലായവ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, മഞ്ജീഷ് വി എം, ചേര്‍പ്പ് മെന്റര്‍ ഷെറീഫ, എം.ഇ.സിമാര്‍, സംരംഭകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

date