Skip to main content

പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്

നെടുമങ്ങാട് താലൂക്കിലെ പാലോട് റെയിഞ്ച് പെരിങ്ങമ്മല സെഷന്‍ പരിധിയില്‍ വനത്തിനോട് ചേര്‍ന്നുള്ള മങ്കയം ആദിച്ചന്‍കോണ്‍ (നാലുസെന്റ് കോളനി), മൂന്നുമുക്ക് പ്ലാന്റേഷന്‍ (വെങ്കട്ടമൂട് റോഡില്‍), വെങ്കട്ടമൂട് റോഡില്‍ (വലതുവശം ആയിരവല്ലിപ്പാറ), വെങ്കിട്ടമൂട് റോഡില്‍ (ആയിരവല്ലിപ്പാറ ഇടതുവശം), വെങ്കിട്ടമൂട് റോഡില്‍ ആദിച്ചന്‍കോണ്‍ വെള്ളച്ചാട്ടവഴി, ഇടിഞ്ഞാര്‍ സ്്കൂളിന് മുകളില്‍ ഈരാറ്റുകുഴി (വലതുവശം), ഇടിഞ്ഞാര്‍ സ്‌കൂളിന് മുകളില്‍ അച്ചുതന്‍കോണ്‍ (ഇടതുവശം) എന്നീ സ്ഥലങ്ങളില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുജനങ്ങള്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും ജില്ലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന നദികളില്‍ വേഗത്തില്‍ ജലനിരപ്പുയര്‍ന്ന് അപകടമരണങ്ങള്‍ ഉണ്ടായതുമായ സാഹചര്യത്തിലാണ് നടപടി.

date