Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ 'ഉജ്ജ്വല ബാല്യം പുരസ്‌കാരം 2021'ലേക്ക് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം,പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍  കഴിവ് പ്രകടിപ്പിക്കുന്ന അറിനും 18 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അവസരം. ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. അപേക്ഷ ഫോറം, വിശദമായ ബയോഡേറ്റ,  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.. അവസാന തിയതി സെപ്തംബര്‍ 30 വൈകീട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471- 2345121, 8848199143.

date