Post Category
ജില്ലയിലെ വ്യാപാരകേന്ദ്രങ്ങളില്‍ നടന്ന റെയിഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി
ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 1 മുതല്‍ 9 വരെ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 136 ക്രമക്കേടുകള്‍ കണ്ടെത്തി. പച്ചക്കറി, പലവ്യജ്ഞനം, ഗ്യാസ്, പെട്രോള്‍ ബങ്ക്, ഹോട്ടല്‍, ബേക്കറി, ഫ്ളവര്‍മില്‍, ഇറച്ചിക്കട തുടങ്ങിയവ പരിശോധിച്ചതില്‍ വില പ്രദര്‍ശിപ്പിക്കാതിരിക്കല്‍, അമിതവില ഈടാക്കല്‍, കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കല്‍ എന്നീ ക്രമക്കേടുകളാണ് കണ്ടെത്തിയത്. പരിശോധനകള്‍ ഇനിയും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ്.ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു. റെയ്ഡില്‍ ഹെഡ് ക്ലര്‍ക്ക് എ. സജാദ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments