Skip to main content

സ്‌പെഷ്യൽ എഡ്യൂക്കേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട് കിള്ളിപ്പാലംതിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591.

പി.എന്‍.എക്സ്. 4176/2022

date