Skip to main content

അടൂര്‍ ടൗണിലെ പുറമ്പോക്ക് കൈയ്യേറ്റം ഒഴിപ്പിക്കും:  താലൂക്ക് വികസന സമിതി

അടൂര്‍ താലൂക്ക് വികസന സമിതിയുടെ സെപ്റ്റംബര്‍ മാസത്തെ യോഗം അടൂര്‍ താലൂക്ക് ഓഫീസില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അടൂര്‍ ടൗണിലെ പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. അടൂര്‍ ടൗണിലെ മയക്കു മരുന്ന് കച്ചവടങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്നും ആര്‍.ഡി.ഒ, ജനപ്രതിനിധികള്‍,വിദ്യാഭ്യസ സ്ഥാപന മേധാവികള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ഇതിനെതിരെ ശക്തമായ ഇടപെടല്‍ നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

 

അടൂര്‍ ടൗണില്‍ പൊതു സ്ഥലങ്ങളില്‍ അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനാവശ്യമായ നടപടികള്‍ നഗരസഭ കൈക്കൊളളണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിട്ടുളള പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി യോഗം വിലയിരുത്തി.
നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിര നടപടികള്‍  കൈക്കൊളളണമെന്നും ട്രാഫിക് അഡൈ്വസറി കമ്മിറ്റികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും താലൂക്ക് വികസന യോഗത്തില്‍ തീരുമാനിച്ചു. പന്തളം നഗരസഭ ചെയര്‍മാന്‍ സുശീല സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തഹസില്‍ദാര്‍ (എല്‍.ആര്‍), വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date