Skip to main content

ഹെൽത്ത് കെയർ ഫീൽഡ് കോഴ്സുകളിലേക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം

കേരളാ സർക്കാർ സ്ഥാപനമായ അസാപ് (ASAP) നടത്തുന്ന എൻ.സി. വി.ഇ.ടി (NCVET) അംഗീകൃത കോഴ്‌സുകളായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ്കെയർ എയ്ഡ്സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് എന്നിവയുടെ അപേക്ഷ സമർപ്പിക്കേണ്ട തീയതി  സെപ്റ്റംബർ 15 വരെ നീട്ടി. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ വെച്ച് നടത്തുന്ന കോഴ്സുകൾക്ക് പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലോ 0471-2324396, 2560327 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

പി.എന്‍.എക്സ്. 4181/2022

date