Skip to main content

ഏകദിന ശില്പശാല സംഘടിപ്പിച്ചു

വടകര നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയ്സിന്റെ ആഭിമുഖ്യത്തിൽ ന്യൂമാറ്റ്സ് പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. 7, 8 ക്ലാസുകളിൽ പഠിക്കുന്ന പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് പരിശീലന ക്ലാസ്സ്‌ നൽകിയത്.

   

വടകര ഡയറ്റ് ഹാളിൽ നടന്ന പരിശീലന പരിപാടി നഗരസഭ ചെയർപെഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ്  പ്രഭാകരൻ മാസ്റ്റർ, അജിത്ത് മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി പ്രേംജിത്ത് വി.ആർ എന്നിവർ ക്ലാസുകൾ എടുത്തു. 

 

കാനപ്പള്ളി ബാലകൃഷ്ണൻ മാസ്റ്റർ, സ്പെയ്സ് കോ-ഓർഡിനേറ്റർ കെ.സി പവിത്രൻ,  വി.കെ ശിജി മാസ്റ്റർ, പി.കെ  ദിനിൽ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date