Skip to main content

തോണികാഴ്ച്ച - 2022ന് തുടക്കമായി

തോണിക്കടവ് - കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ തോണിക്കാഴ്ച്ച 2022ന് പ്രൗഢഗംഭീര തുടക്കം. ജലസേചനവകുപ്പിന് കീഴിലുള്ള ടൂറിസം മാനേജ്മെൻറ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയിൽ നൂറ്‌ കണക്കിന് ആളുകൾ എത്തി. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സ്റ്റാളുകൾ സന്ദർശകർക്കായി തുറന്നു കൊടുത്തു. 

 

വൈകിട്ട് ആരംഭിച്ച കലാപരിപാടികളിൽ  ഗാനമേള, കോമഡി ഷോ, നൃത്തവിരുന്ന് എന്നിവ നടന്നു.  സഞ്ചാരികൾക്കായി ഒരുക്കിയ ബോട്ടിങ്, ഫുഡ്‌ കൗണ്ടർ, ലൈവ് ഫിഷ് കൗണ്ടർ എന്നിവ മേളയിൽ പ്രത്യേക ശ്രദ്ധ നേടി. 

 

സെപ്റ്റംബർ ഏഴിന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന കലാ സാംസ്‌കാരിക സമ്മേളന ചടങ്ങ് കെ.എം സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. ശേഷം നടക്കുന്ന കലാവിരുന്നിൽ പ്രശസ്ത താരങ്ങൾ വേദിയിലെത്തും.  സന്ദർശകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യവാന്മാർക്ക് പ്രത്യേക ഓണ സമ്മാനവും നൽകും. ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഢി, മുൻ എം. എൽ.എ പുരുഷൻ കടലുണ്ടി എന്നിവർ മുഖ്യാതിഥികളാവും. 

 

തോണിക്കടവിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരം സമിതി അധ്യക്ഷൻ ഒ. കെ അമ്മദ്, പഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, സണ്ണി പുതിയകുന്നേൽ, ജെസി കരിമ്പനക്കൽ,  ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ജയരാജൻ കണിയേരി, അസ്സി. എക്സിക്ക്യൂട്ടീവ് എഞ്ചിനീയർ ഹബി സി.എച്ച്, അസ്സി. എഞ്ചിനീയർ കെ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

date