ഓണം ആഘോഷമാക്കി 'തോണികാഴ്ച്ച - 2022'
തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിൽ നടക്കുന്ന 'തോണിക്കാഴ്ച്ച 2022' ന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർവഹിച്ചു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ജലസേചനവകുപ്പിന് കീഴിലുള്ള ടൂറിസം മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ നൂറ് കണക്കിന് ആളുകൾ എത്തി.
വൈകിട്ട് ആരംഭിച്ച കലാപരിപാടികളിൽ ഗാനമേള, കോമഡി ഷോ, നൃത്തവിരുന്ന് എന്നിവ നടന്നു. സഞ്ചാരികൾക്കായി ബോട്ടിങ്, ഫുഡ് കൗണ്ടർ, ലൈവ് ഫിഷ് കൗണ്ടർ എന്നിവ മേളയിൽ ഒരുക്കിയിരുന്നു. കലാവിരുന്നിൽ പ്രശസ്ത താരങ്ങൾ വേദിയിലെത്തി.
തോണിക്കടവിൽ നടന്ന ചടങ്ങിൽ
തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ വിശിഷ്ടാതിഥി ആയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, പഞ്ചായത്ത് അംഗം അരുൺ ജോസ്, സൂപ്രണ്ടിങ് എഞ്ചിനീയർ മനോജ് എം.കെ, അസ്സി. എഞ്ചിനീയർ കെ ഫൈസൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജൻ കണിയേരി സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാബി സി. എച്ച് നന്ദിയും പറഞ്ഞു.
- Log in to post comments