ഓണം വാരാഘോഷം : മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സമഗ്ര കവറേജിനു ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോഗ്രാഫര്‍, സമഗ്ര റിപ്പോര്‍ട്ടിന് പത്രം എന്നിവയ്ക്കും ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച വീഡിയോ ഗ്രാഫര്‍, സമഗ്ര കവറേജിന് ടിവി ചാനല്‍ എന്നീ പുരസ്‌കാരങ്ങളും കൂടാതെ മികച്ച കവറേജിന് ഓണ്‍ലൈന്‍ മീഡിയയ്ക്കും സമഗ്രവും മികച്ചതുമായ റിപ്പോര്‍ട്ടിംഗിന് എഫ്.എം റേഡിയോക്കും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരസ്‌കാരത്തിനു പരിഗണിക്കേണ്ട എന്‍ട്രികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം സെപ്തംബര്‍ 11 വൈകുന്നേരം നാല് മണിക്ക് മുന്‍പായി കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്ററിലോ onammediaprd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്.
- Log in to post comments