Skip to main content
ചിത്രം: ലാവണ്യം 2022നോടനുബന്ധിച്ച് തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ മീഡിയ ഗ്രൗണ്ടിൽ പ്രശസ്ത ഗസൽ ഗായകൻ അനിൽ ഏകലവ്യയുടെ നേതൃത്വത്തിൽ ഗസൽ രാത്ത് സംഘടിപ്പിച്ചപ്പോൾ

ലാവണ്യം 2022 ഞായർ രാവിനെ ആഘോഷത്തിലാഴ്ത്തി ഗസൽ രാത്ത് 

 

ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ഓണാഘോഷമായ ലാവണ്യം 2022നോടനുബന്ധിച്ച് ഗസൽ രാത്ത് സംഘടിപ്പിച്ചു. സുപ്രസിദ്ധ ഗസൽ ഗായകനായ അനിൽ ഏകലവ്യയുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്ന് ഞായറാഴ്ച രാവിനെ ആഘോഷത്തിലാഴ്ത്തി. ഹിന്ദുസ്ഥാനി സംഗീത പ്രേമികൾ ഓരോ ഗാനങ്ങളെയും
നിറഞ്ഞ കയ്യടികളോടെയായിരുന്നു വരവേറ്റത്.

തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ മീഡിയ ഗ്രൗണ്ടിലായിരുന്നു സംഗീത വിസ്മയം എന്ന അർത്ഥം വരുന്ന ഗസൽ രാത്ത് സംഘടിപ്പിച്ചത്. മലയാളം, ഹിന്ദി ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും സമന്വയിപ്പിച്ച് നടത്തിയ പരിപാടിയിൽ ഏകലവ്യ ആലുവയിലെ ആറ് കലാകാരന്മാർ പങ്കാളികളായി. മീഡിയ ആർട്ട്സിന്റെ  നേതൃത്വത്തിൽ നടത്തിയ ഏകാംഗ നാടകമായ  ശിഖണ്ഡിയും ശ്രോതാക്കൾക്ക് വേറിട്ട അനുഭവമായി.

കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുമാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

date