Skip to main content
ഓണാഘോഷത്തിന്റെ ഭാഗമായി പിറവത്ത് നടന്ന 'ആൽമരം മ്യൂസിക് ബാൻഡിൻ്റെ ' സംഗീത നിശയിൽ നിന്ന്

ലാവണ്യം 2022 : പിറവത്ത് പെയ്തിറങ്ങി 'ആൽമരം' സംഗീതം

 

പിറവത്തെ സംഗീതസാന്ദ്രമാക്കി 'ആൽമരം മ്യൂസിക് ബാൻഡിൻ്റെ ' സംഗീതനിശ അരങ്ങേറി. ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പിറവം നഗരസഭയുടെയും നേതൃത്വത്തിലാണ് സംഗീത നിശ സംഘടിപ്പിച്ചത്. പഴയതും പുതിയതുമായ എക്കാലവും മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ച് ചുരുങ്ങിയ കാലംകൊണ്ട് മലയാളി 
ഹൃദയത്തിൽ ഇടംനേടിയ മ്യൂസിക് ബാൻഡാണ് ആൽമരം. 

 ഓണപ്പാട്ടിലൂടെ തുടങ്ങി  തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിലൂടെ കത്തിക്കയറിയ ആൽമരം ടീം പിറവത്തിന്റെ ഹൃദയം കീഴടക്കി. 

 പിറവം കൊച്ചുപള്ളി മൈതാനത്ത് നടന്ന പരിപാടി നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ കെ.പി സലിം, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രായഭേദമെന്യേ നിരവധിയാളുകളാണ് സംഗീത നിശ ആസ്വദിക്കാൻ എത്തിയിരുന്നത്.

date