Skip to main content

ദേശീയ വനം രക്തസാക്ഷി ദിനം ആചരിച്ചു

 

 

വനം വന്യജീവി വകുപ്പ് ദേശീയ വനം രക്തസാക്ഷി ദിനം ആചരിച്ചു. വന സംരക്ഷണ പ്രവർത്തനങ്ങളിൽ കേരളത്തിൽ ജീവ മൃത്യു വെടിഞ്ഞ മുപ്പത്തിയാറോളം പേരുടെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പിൽ കാസറഗോഡ് വനം ഡിവിഷൻ കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി കുടീരത്തിൽ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി ധനേഷ് കുമാർ പുഷ്പചക്രം സമർപ്പിച്ചു. ജോധ്പൂർ ജില്ലയിലെ ഖേജ്‌രി ഗ്രാമത്തിലെ ഖേജ്‌രി മരം സംരക്ഷിക്കുന്നതിനു വേണ്ടി അമൃതാ ദേവിയടക്കമുള്ള 363 പേരുടെ മഹത്തായ ജീവത്യാഗത്തോടൊപ്പം കേരളത്തിൽ വന സംരക്ഷണ പ്രവർത്തനങ്ങൾക്കിടയിൽ കാട്ടാനയാക്രമണത്തിലും മരം മാഫിയകളുടെ ആക്രമണത്തിലും വന്യജീവിവേട്ടക്കാരുടെ നിറതോക്കിന് മുന്നിൽപ്പെട്ടും വീര മൃത്യു വരിച്ച വനം രക്തസാക്ഷികളെ അദ്ദേഹം അനുസ്മരിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. അരുണേഷ്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി. സത്യൻ, എം. ചന്ദ്രൻ , ടി. പ്രഭാകരൻ, ഉമ്മർ ഫാറൂഖ് എന്നിവർ സംസാരിച്ചു.

 

date