Skip to main content

ഓണാഘോഷം സംഘടിപ്പിച്ചു

സമഗ്ര ശിക്ഷാ കേരള കാസര്‍കോടും ബി.ആര്‍.സി കുമ്പളയും സംയുക്തമായി ജില്ലാതല ഓണച്ചങ്ങാതിയും ഓണാഘോഷവും വിപുലമായി സംഘടിപ്പിച്ചു.  ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കി വരുന്നതും കിടപ്പിലായതുമായ കുട്ടികളുടെ വീട്ടില്‍ ജില്ലാതല ഓണച്ചങ്ങാതി പരിപാടി നടത്തി. പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഏഴ് ബി.ആര്‍.സി പരിധിയിലെ കിടപ്പിലായ 324 കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി ഓണക്കിറ്റ് നല്‍കി. ബേള കുമാര മംഗലയിലെ രക്ഷിതയുടെ വീട്ടില്‍ നടന്ന ജില്ലാതല പരിപാടിയില്‍ ഓണപ്പൂക്കളം, വിവിധ കലാപരിപാടികള്‍, ഓണസദ്യ തുടങ്ങിയവ സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കാസര്‍കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ രഘുറാം ഭട്ട്, കുമ്പള എ.ഇ.ഒ യതീഷ്‌കുമാര്‍ റൈ, ഡയറ്റ് ഫാക്കല്‍റ്റി ഡോക്ടര്‍ പ്രസന്ന, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് അംഗം അബ്ദുള്‍ റഹിമാന്‍, എന്‍.എച്ച്.എസ്.എസ് പെര്‍ഡാല ഹെഡ്മിസ്ട്രസ് പി.മിനി തുടങ്ങിയവര്‍ സംസാരിച്ചു. സമഗ്ര ശിക്ഷാ കാസര്‍കോട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡി.നാരായണ സ്വാഗതവും ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജെ.ജയറാം നന്ദിയും പറഞ്ഞു.

date