Skip to main content

സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ: സ്വയംതൊഴില്‍ വിജയകരമായി നടത്തുന്ന വിമുക്ത ഭടന്‍മാര്‍ക്കും വിമുക്ത ഭടന്‍മാരുടെ വിധവകള്‍ക്കും സ്വയംതൊഴില്‍ പ്രോത്സാഹന സബ്‌സിഡി പദ്ധതി പ്രകാരം സൈനിക ക്ഷേമ വകുപ്പില്‍നിന്നുള്ള സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. 

ബാങ്കുകളില്‍നിന്നോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നോ ലഭിച്ച വായ്പകള്‍ക്കാണ് സഹായം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0477 2245673.

date