"ഓമനിക്കാൻ ഒരോണക്കാലം" : തൊഴിലാളികൾക്ക് ആദരം
ഓണാഘോഷം അടിസ്ഥാനവർഗ തൊഴിലാളികളെ ചേർത്തു നിർത്തിയെന്ന് മന്ത്രി ആർ ബിന്ദു
നാഷണൽ സർവീസ് സ്കീം - ഉന്നത വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച "ഓമനിക്കാൻ ഒരോണക്കാലം" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. മഹാമാരിയെ അതിജീവിച്ച് ഏവരും ഒത്തൊരുമിച്ച് ഒരു ഓണക്കാലം ആഘോഷിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിൽ വേർതിരിച്ച് നിർത്തിയ അടിസ്ഥാന വർഗ തൊഴിലാളികളെ ചേർത്ത് നിർത്താൻ ഓണാഘോഷത്തിലൂടെ സാധിച്ചെന്നും മന്ത്രി പറഞ്ഞു. എൻ എസ് എസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.
മുനിസിപ്പൽ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, സെക്യൂരിറ്റി തൊഴിലാളികൾ എന്നിവർക്ക് മന്ത്രി ഓണക്കോടി വിതരണം ചെയ്തു.
ഇരിങ്ങാലക്കുടയിൽ എസ് എൻ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ.അൻസാർ എൻ അധ്യക്ഷത വഹിച്ചു. പി എ സി ഇരിങ്ങാലക്കുട ക്ലസ്റ്റർ ശ്രീജിത് ഒ എസ് ആശംസകളർപ്പിച്ചു സംസാരിച്ചു. ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ പ്രതീഷ് എം വി, ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിൻസി എസ് ആർ, സെന്റ് ജോസഫ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമൃത, ഹയർ സെക്കന്ററി പി എ സി തോമസ്, ഹാസിത ദിവാകരൻ, രേഖ ഇ ആർ, കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ എൻഎസ്എസ് കോർഡിനേറ്റർ ഡോ.ബിനു ടി വി എന്നിവർ പങ്കെടുത്തു.
- Log in to post comments