വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുകൾ
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഐ.ടി ടെക്നിക്കൽ കൺസൾറ്റന്റ്, നഴ്സറി/ക്യുപിഎം മാനേജ്മെന്റ് ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവിൽ സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, പിജിഡിസിഎ/ഡിസിഎസ്/എംസിഎ, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഔഷധ സസ്യങ്ങളിലും പ്രോഗ്രാമിംഗിലും ഡാറ്റാബേസ് മാനേജ്മെന്റിലും കുറഞ്ഞത് 10 വർഷത്തെ പരിചയവും വേണം. പ്രായം 60 വയസ് കവിയരുത്. നഴ്സറി/ക്യുപിഎം മാനേജ്മെന്റ് ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവിൽ ബോട്ടണി/ഫോറസ്ട്രി ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ഔഷധ സസ്യങ്ങളിലെ നഴ്സറി/ അഗ്രോടെക്നിക്സ് /ക്യുപിഎം മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ ഗവേഷണ പരിചയം ആണ് യോഗ്യത. പ്രായം 40 വയസ് കവിയരുത്.
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ പത്ത് മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പീച്ചിയിലെ കേരള വന ഗവേഷണ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- Log in to post comments