Skip to main content

വിവിധ തസ്തികകളിൽ ഒഴിവ് 

 

കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡിന്റെ ജില്ലാ ഓഫീസിൽ  അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എൽ.ഡി.ക്ലർക്ക്, എൽ.ഡി.ടൈപ്പിസ്റ്റ്,  യു.ഡി.ക്ലർക്ക് തസ്തികകളിലാണ് ഒഴിവ്. വിവിധ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ സമാന ശമ്പള സ്കെയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. 
കെ.എസ്.ആർ പാർട്ട്‌-1 റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ, വകുപ്പ് മേധാവിയിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ അയയ്ക്കുന്ന കത്തിൽ ഉൾപ്പെടുത്തണം.വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട് പി.ഒ, തിരുവനന്തപുരം-14. സെപ്റ്റംബർ 12 ന് മുൻപായി അപേക്ഷകൾ ലഭിക്കണം.

date