വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിച്ചു
കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള ഫോക്ലോർ അക്കാദമിയും ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ സഹകരണത്തോടെ നടത്തിയ ചെഞ്ചല്യം 2022 എന്ന പരിപാടിയുടെ ഭാഗമായി 52 പള്ളിയോടക്കരകളിൽ നിന്നുമുള്ള വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
വഞ്ചിപ്പാട്ട് പത്തനംതിട്ട ജില്ലയുടെ ആകെ ആഘോഷത്തിന്റെ പാട്ടായി മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ. എസ്. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ, സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, ട്രഷറർ കെ. സഞ്ജീവ് കുമാർ, പ്രോഗ്രാം ഓഫിസർ പി. വി. ലവ്ലിൻ എന്നിവർ പ്രസംഗിച്ചു.
വിവിധ അക്കാദമി അവാർഡ് നേടിയവരുൾപ്പെടെയുള്ള വഞ്ചിപ്പാട്ട് കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചതിന് ശേഷം വഞ്ചിപ്പാട്ട് ആശാന്മാരുടെ വഞ്ചിപ്പാട്ട് അവതരണവും നടന്നു.
- Log in to post comments