Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പൊന്നാനി പൂക്കരത്തറ തളി ശിവ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതധര്‍മ്മസ്ഥാപന പ്രകാരം അര്‍ഹരായവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാഫോം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും  ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 20 വൈകീട്ട അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

date