നിലമ്പൂരിലെ അഗ്നി രക്ഷാ സേനക്ക് സർക്കാർ വാട്ടർ ലോറി അനുവദിച്ചു
നിലമ്പൂർ അഗ്നി രക്ഷാ സേനയുടെ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ പി.വി.അൻവർ എം.എൽ.എ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നിലമ്പൂർ മേഖലയിൽ അഗ്നി രക്ഷാ സേന നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങൾക്ക് പുതിയ വാട്ടർ ലോറി ഏറെ സഹായകമാകുമെന്ന് എം.എൽ.എ പറഞ്ഞു. കവളപ്പാറ ദുരന്തമുഖത്ത് ഉൾപ്പെടെ അഗ്നി രക്ഷാ സേന നടത്തിയ പ്രവർത്തനങ്ങളെ എം.എൽ.എ അഭിനന്ദിച്ചു. ഒരേ സമയം 9000 ലിറ്റർ വെള്ളം ശേഖരിച്ച് വെയ്ക്കാനുള്ള സൗകര്യമാണ് വാട്ടർ ലോറിയിലുള്ളത്.
നിലമ്പൂർ നഗരസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷൻ അരുമ ജയകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. ബഷീർ, കക്കാടൻ റഹീം, സക്കറിയ ക്നാതോപ്പിൽ, യു.കെ.ബിന്ദു, ഷൈജിമോൾ, കൗൺസിലർമാരായ ഇസ്മായിൽ എരഞ്ഞിക്കൽ, ബിന്ദു മോഹൻ, പി.ശബരീശൻ, പി.ഗോപാലകൃഷ്ണൻ, അടുക്കത്ത് സുബൈദ, സ്വപ്ന. വിഷ്ണു കല്ലേമ്പാടം, നിലമ്പൂർ അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ പി.ടി.ഉമ്മർ, യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments