ലഹരിക്കെതിരെ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് തിരൂരങ്ങാടി നഗരസഭ
ലഹരിക്കെതിരെ വിവിധ പരിപാടികള്‍ സംഘടിപ്പാക്കാന്‍ തിരൂരങ്ങാടി നഗരസഭയില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗം തീരുമാനിച്ചു. ജാഗ്രത സമിതികള്‍ ശക്തമാക്കും. സ്‌കൂളുകളില്‍ പി.ടി.എ കളുടെ നേതൃത്വത്തില്‍ യോഗം ചേരും. ആരാധനാലയങ്ങളില്‍ ബോധവത്കരണം നടത്തും. ഡിവിഷന്‍ തലത്തില്‍ ജനപ്രതിനിധികളുട നേതൃത്വത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കും. വാര്‍ഡ് സഭകളില്‍ ലഹരിക്കെതിരെ ബോധവത്കരണം നടത്തും. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സിപി സുഹ്‌റാബി അധ്യക്ഷത വഹിച്ചു. വിമുക്തി മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ വിഷയം അവതരിപ്പിച്ചു. സി.പി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, എം. സുജനി, വഹീദ ചെമ്പ, ഒ.ഷൗക്കത്തലി, പി.കെ ഹംസ, സി.എച്ച് ഫസല്‍, ഡോ വി.പി ഷബീര്‍, സുമേഷ്, എം.ടി റഹ്മത്തുല്ല. പി.എം ഹഖ്. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി, നൗഫല്‍ സംസാരിച്ചു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ചെയര്‍മാനും ഒ. ഷൗക്കത്തലി കണ്‍വീനറും സി.പി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, കോ ഓര്‍ഡിനേറ്റര്‍മാരുമായി കമ്മിറ്റി രൂപീകരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി മതസംഘടന, യുവജന സന്നദ്ധ സംഘടന, പി.ടി.എ പ്രസിഡന്റുമാർ, സ്‌കൂള്‍ പ്രധാന അധ്യാപകര്‍, പൊലീസ്, എക്‌സൈസ് പ്രതിനിധികള്‍ കമ്മിറ്റി ഭാരവാഹികളാണ്.
- Log in to post comments