Post Category
കോട്ടക്കുന്ന് പുനരധിവാസം; നടപടികള്‍ വേഗത്തിലാക്കും
മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കോട്ടക്കുന്ന് നിവാസികളുടെ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. മലപ്പുറം ടൗണ്‍ഹാളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച കോട്ടക്കുന്ന് നിവാസികളെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുനരധിവാസം സംബന്ധിച്ച് അടിയന്തിര തീരുമാനമെടുക്കും. ഓണാവധിക്ക് ശേഷം യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും. റവന്യൂ അധികൃതരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് കോട്ടക്കുന്നിന്റെ ചെരുവിലുള്ളവരെ ടൗണ്‍ഹാളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.
date
- Log in to post comments