Post Category
കെ.ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന
മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ (2022 ഫെബ്രുവരി വരെയുള്ള) എഴുതി വിജയിച്ചവരില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കാത്തവര്‍ പരിശോധനയ്ക്കായി എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി (അസ്സലും പകര്‍പ്പും), ഹാള്‍ടിക്കറ്റിന്റെ അസലും പകര്‍പ്പും എന്നിവ സഹിതം സെപ്തംബര്‍ 19 രാവിലെ 10 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തണം. ബി.എഡ് /ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം പരിശോധനയ്ക്കായി എത്തിയാല്‍ മതിയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments