Skip to main content

ദേശീയ ചിത്രരചന മത്സരം സെപ്റ്റംബര്‍ 17ന്

ജില്ലാ ശിശു ക്ഷേമ സമിതി കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ സെപ്റ്റംബര്‍ 17ന് ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 10 മുതല്‍ 12 മണി വരെയാണ് മത്സര സമയം. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നാല് ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്.
നോര്‍മല്‍ വിഭാഗം - അഞ്ച് - ഒമ്പത് വയസ് (ഗ്രീന്‍ ഗ്രൂപ്പ്). 10- 15 വയസ് ( വൈറ്റ് ഗ്രൂപ്പ്). ഭിന്നശേഷി വിഭാഗം - അഞ്ച് - 10 വയസ് (യെല്ലോ ഗ്രൂപ്പ്), 11-18 വയസ് (റെഡ് ഗ്രൂപ്പ്).
ചിത്രരചനക്കായി ക്രയോണ്‍, വാട്ടര്‍ കളര്‍, ഴായില്‍ കളര്‍, പാസ്റ്റല്‍ എന്നിവ മീഡിയമായി ഉപയോഗിക്കാം. ചിത്രങ്ങള്‍ 40 സെ.മീ x 50 സെ.മീ.( 16'x' 20) വലിപ്പത്തിലുള്ളവയായിരിക്കണം. ചിത്രരചനക്കുള്ള പേപ്പര്‍ സംഘാടക സമിതി നല്‍കുന്നതാണ്. ഉപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം.
ഭിന്നശേഷി വിഭാഗത്തില്‍ മത്സരിക്കുന്നതിന് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു പ്രത്യേക ഗ്രൂപ്പില്‍ മുന്‍വര്‍ഷങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ദേശീയ തലത്തില്‍ ലഭിച്ചവര്‍ അതേ ഗ്രൂപ്പില്‍ മത്സരിക്കാൻ പാടില്ല. സെപ്റ്റംബര്‍ 15നകം രജിസ്‌ട്രേഷന്‍ നടത്തണം. ഫോണ്‍: 9447853744, 9656061031

date