Post Category
പട്ടിക വര്ഗ വിദ്യാര്ഥികള്ക്ക് പ്രോത്സാഹന ധനസഹായം
2022-23 സാമ്പത്തിക വര്ഷം സമര്ഥരായ പട്ടിക വര്ഗ വിദ്യാര്ഥികള്ക്കുളള പ്രത്യേക പ്രോത്സാഹന ധനസഹായം നല്കുന്നതിന് 2022 വര്ഷം പത്തനംതിട്ട ജില്ലയില് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില് നിന്നും എസ്എസ്എല്സി (4 സി ഗ്രേഡും അതിനു മുകളിലേക്കും) പ്ലസ് ടു (2 സി ഗ്രേഡും അതിനു മുകളിലേക്കും), ഡിഗ്രി, പി.ജി (ഫസ്റ്റ് ക്ലാസ് ) കോഴ്സുകളില് പഠനം നടത്തി മികച്ച വിജയം നേടിയ പട്ടിക വര്ഗ വിദ്യാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ഫോമില് തയാറാക്കിയ അപേക്ഷ, ജാതി സര്ട്ടിഫിക്കറ്റ്, കോഴ്സ് സര്ട്ടിഫിക്കറ്റ് (അസല് പകര്പ്പ്), പാസ് ബുക്ക്, ആധാര് കാര്ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം റാന്നി ട്രൈബല് എക്സ്റ്റെന്ഷന് ഓഫീസ് മുഖേന സമര്പ്പിക്കണം. ഫോണ്: 04735 227703.
date
- Log in to post comments