Post Category
പകല്‍വീട്: താല്‍ക്കാലിക നിയമനം നടത്തും
കണ്ണൂര്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡെ കെയര്‍ സെന്ററിലേക്ക്(പകല്‍ വീട്) വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. തസ്തിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തില്‍. പ്രൊജക്ട് ഓഫീസര്‍ - 1 - എം എസ് ഡബ്ല്യു-മെഡിക്കല്‍ & സൈക്യാട്രി, സ്റ്റാഫ് നഴ്‌സ് - 3 - ജനറല്‍ നഴ്‌സിങ്ങ്/ബി എസ് സി നഴ്‌സിങ്ങ്, ക്ലീനിംഗ് സ്റ്റാഫ് 3 - ഏഴാംസ്റ്റാന്റേര്‍ഡ്(എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം). താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ജൂലൈ 30 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ഹെല്‍ത്ത്) കാര്യാലയത്തില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2734343. ഇ മെയില്‍:dmhpkannur@gmail.com.
date
- Log in to post comments