Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

പത്തനംതിട്ട ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നം. 155/2020) തസ്തികയുടെ  19/08/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും, മുമ്പ് ഒറ്റതവണ പരിശോധന പൂര്‍ത്തിയാക്കാത്തതുമായ ഉദ്യോഗാര്‍ഥികള്‍ക്കായി സെപ്റ്റംബര്‍ 29ന് രാവിലെ 10  മുതല്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍   വണ്‍ ടൈം വെരിഫിക്കേഷന്‍ നടത്തും.

 

വെരിഫിക്കേഷന് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും,  എസ് എം എസ് മുഖേനയും അറിയിപ്പ്  ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍. 0468 2222665.

date