Skip to main content

കയാക്കിങ് മത്സരത്തിനാവശ്യമായ അന്താരാഷ്ട്ര തലത്തിലുള്ള സെന്റര്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കും മന്ത്രി എ കെ ശശീന്ദ്രന്‍

 

സ്ഥലം ഉറപ്പായാല്‍ കയാക്കിങ് മത്സരം സംഘടിപ്പിക്കാനാവശ്യമായ അന്താരാഷ്ട്ര തലത്തിലുള്ള സെന്റര്‍ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സമാപന സമ്മേളനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ വര്‍ഷത്തെ മത്സരത്തോട്കൂടി മലബാര്‍ റിവര്‍ ഫെസ്റ്റിവലും ലോക വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ലോക കായിക ഭൂപടത്തില്‍ രേഖപ്പടുത്തപ്പെട്ടുകഴിഞ്ഞു. 

അന്തര്‍ദേശീയ തലത്തിലേക്ക് ഫെസ്റ്റിവല്‍ വളരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതിന് നമ്മുടെ റോഡുകളും യാത്രാ സൗകര്യങ്ങളും മെച്ചപ്പെടുത്തണം, പുഴകളുടെ ഇരു കരകളും നവീകരിക്കണം. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

 
 

date