ജലസേചന സംവിധാനം ഒരുക്കാന്‍ ധനസഹായം
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന (പി എം കെ എസ് വൈ) 2022-23 പദ്ധതിയിലൂടെ കൃഷിയിടങ്ങളില്‍ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ (ഡ്രിപ്പ് , സ്പ്രിംഗളര്‍) സബ്സിഡിയോടെ സ്ഥാപിക്കാന്‍ അപേക്ഷിക്കാം. സ്വന്തമായി കൃഷിയിടമുളള കര്‍ഷകര്‍ക്ക് ചെലവിന്റെ 55 ശതമാനം ധനസഹായമായി ലഭിക്കും. നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ഉയര്‍ന്ന ഉല്പാദനം ഉറപ്പുവരുത്തുക, ജലത്തിന്റെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷയുടെ പകര്‍പ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാര്‍, ബാങ്ക് പാസ്ബുക്ക്, ഈ വര്‍ഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി /പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രം) എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കൃഷിഭവന് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 8075445598, 9061346845, 9383472050, 9383472051.
- Log in to post comments