ആന്റി നാര്‍ക്കോട്ടിക്ക് റണ്‍ നാളെ നടക്കും
സമൂഹത്തില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് ആവിഷ്കരിച്ച ലഹരി വിരുദ്ധ ക്യാമ്പയിന് 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങളുടെയും യുവാക്കളുടെയും സ്കൂള്‍/കോളജ് വിദ്യാര്‍ഥികളുടെയും വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ നാളെ (ഒക്ടോബര്‍ രണ്ട്) ആന്റി നാര്‍ക്കോട്ടിക്ക് റണ്‍ നടത്തും. എം.എസ്.പി ബറ്റാലിയന് അന്നേ ദിവസം രാവിലെ ഏഴിന്് മലപ്പുറം എം.എസ.്പി പരിസരത്ത് നിന്നും ആരംഭിക്കുന്ന ആന്റി നാര്‍ക്കോട്ടിക്ക് റണ്‍ പരിപാടി ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ക്യാമ്പയിന് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിജയകരമാക്കുന്നതിനുമായാണ് ആന്റി നാര്‍ക്കോട്ടിക്ക് റണ്‍ നടത്തുന്നത്. എം.എസ്.പി കമാണ്ടന്റ് കെ.വി സന്തോഷ്, മുന്‍ സന്തോഷ് ട്രോഫി താരം ആസിഫ് സഹീര്‍, കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി അഷറഫ്, ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments