കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്ഡ് ഓഫീസ് ഉദ്ഘാടനം 11-ന്
ആലപ്പുഴ: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്ഡിന്റെ കായംകുളം ജില്ല എക്സിക്യൂട്ടിവ് ഓഫീസിന്റേയും ഇന്സ്പെക്ടര് ഓഫീസിന്റേയും ഉദ്ഘാടനം ഒക്ടോബര് 11-ന് നടക്കും. കശുവണ്ടി തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എല്.സി, പ്ലസ്ടു പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ക്യാഷ് അവാര്ഡ് വിതരണവും നടക്കും.
ഉച്ചക്ക് രണ്ടിന് മുനിസിപ്പല് കോംപ്ലക്സില് നടക്കുന്ന പൊതുസമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. മിനി സിവില് സ്റ്റേഷനിലെ പുതിയ ഓഫീസുകള് യു. പ്രതിഭ എം.എല്.എ ഉദ്ഘാടനം ചെയ്യും. കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്ഡ് ചെയര്മാന് കെ. സുഭഗന് അധ്യക്ഷത വഹിക്കും.
കേരള കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് എസ്. ജയമോഹന് ക്യാഷ് അവാര്ഡുകള് സമ്മാനിക്കും. നഗരസഭാധ്യക്ഷ ശശികല, കാപെക്സ് ചെയര്മാന് എം. ശിവശങ്കരപ്പിള്ള, നഗരസഭാംഗം എം. പുഷ്പദാസ്, ബോര്ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് എ. ബിന്ദു, ജില്ല എക്സിക്യൂട്ടിവ് ഓഫീസര് ആര്. നുഷാദേവി, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്ഡ് അംഗങ്ങള്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള് എന്നിവര് ചടങ്ങില് പങ്കെടുക്കും.
- Log in to post comments