Post Category
ഇ.എം.എസ് മെമ്മോറിയല് പ്രസംഗമത്സരം
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികള്ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില് വിതരണം ചെയ്യും.
അഞ്ചു മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്കും. മത്സരത്തില് പങ്കെടുക്കാന് ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില് പ്രായമുള്ള യുവജനങ്ങള് ബയോഡേറ്റ youthday2020@gmail.com എന്ന മെയില് ഐ.ഡിയില് ഒക്ടോബര് 30 ന് അഞ്ചിനകം അപേക്ഷിക്കണം. ഫോണ് : 8086987262, 0471 2308630.
date
- Log in to post comments