Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല സമ്മേളനവും ബോധവത്കരണ സെമിനാറും

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 16 വരെ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനവും ബോധവത്കരണ സെമിനാറും ഈ മാസം 12ന്‌ രാവിലെ ഒന്‍പതിന് കുളനടയിലെ പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

 

ആന്റോ ആന്റണി എംപി വിശിഷ്ടാതാതിഥിയാവുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും. പരിപാടിയില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍.രഘു എന്നിവരെ കൂടാതെ വിവിധ ജനപ്രതിനിധികളും വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

 

11:45 ന് അട്ടത്തോട് കിളിവാതില്‍ കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളിയും ലഹരി ആസക്തി നിയന്ത്രണ ജൈവ പരിശീലനം ഗാന്ധിയന്‍ സമീപനം എന്ന വിഷയത്തില്‍ സര്‍വോദയ മണ്ഡലം പ്രസിഡന്റ്് ഭോഷജം പ്രസന്നകുമാര്‍ അവതരിപ്പിക്കുന്ന സെമിനാറും ഉച്ചയ്ക്ക് രണ്ടു മുതല്‍ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പ്രമോട്ടര്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.

date