Skip to main content

വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍

69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് കോഴഞ്ചേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ താലൂക്ക് തലത്തില്‍ (കോഴഞ്ചേരി, കോന്നി) താലൂക്കുകളില്‍ ഉള്‍പ്പെട്ട ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രസംഗ/പ്രബന്ധ മത്സരങ്ങള്‍ ഈ മാസം 18ന് രാവിലെ 10 ന് നടത്തും. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍ മത്സരം നടത്തുന്നത്. ഒരു സ്ഥാപനത്തില്‍ നിന്നും ഓരോ ഇനത്തിനും രണ്ട് വിദ്യാര്‍ഥികള്‍ വീതം ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഫോണ്‍: 9496 212 772

date