Skip to main content

വിദ്യാഭ്യാസ ആനുകൂല്യം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷിക്കാം.

ഒക്ടോബർ 20 മുതൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. മുമ്പ് ആനൂകുല്യം ലഭിച്ചിട്ടുള്ളവർ പുതുക്കുന്നതിനായി www.labourwelfarefund.in മുഖേന അപേക്ഷിക്കാം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥപാന ഉടമയുടെ സാക്ഷ്യപത്രംവിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷയോടൊപ്പം സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 20. ഓഫ്‌ലൈൻ അപേക്ഷ സ്വീകരിക്കില്ല.

പി.എൻ.എക്സ്.  4870/2022

date